You are Here : Home / News Plus

സിന്‍ഡിക്കേറ്റ് ബാങ്ക് ചെയര്‍മാന്‍ സുധീര്‍ കുമാര്‍ ജയിനെ സസ്പെന്‍ഡ് ചെയ്തു

Text Size  

Story Dated: Monday, August 04, 2014 04:51 hrs UTC

മുംബൈ: കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ സിന്‍ഡിക്കേറ്റ് ബാങ്ക് ചെയര്‍മാന്‍ സുധീര്‍ കുമാര്‍ ജയിനെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാളെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഒരു കമ്പനിക്ക് ലോണ്‍ തിരിച്ചടക്കാനുള്ള കാലാവധി നീട്ടിക്കൊടുക്കാന്‍ 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
ഇയാളുടെ കൂടെ മറ്റ് 11 പേരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. എന്നാല്‍ കമ്പനിയുടെ പേര് സി.ബി.ഐ വെളിപ്പെടുത്തിയിട്ടില്ല. ജെയിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
അന്വേഷണത്തിന്‍െറ ഭാഗമായി നാല് നഗരങ്ങളിലായി 20 സ്ഥലങ്ങളില്‍ സി.ബി.ഐ തെരച്ചില്‍ നടത്തുകയുണ്ടായി. തെരച്ചിലില്‍ പണം, ആഭരണങ്ങള്‍, മറ്റ് വസ്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ സി.ബി.ഐ കണ്ടെടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.