You are Here : Home / News Plus

പി.ടി.എ. റഹീം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവച്ചു

Text Size  

Story Dated: Friday, August 01, 2014 09:18 hrs UTC

പി.ടി.എ. റഹീം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവച്ചു. കേരള ഹജ്ജ് കമ്മിറ്റി സ്ഥാനം ഇരട്ടപദവിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടതുസ്വതന്ത്രനായി മത്സരിച്ച റഹീമിന്റെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് എതിര്‍സ്ഥാനാര്‍ഥി യു.സി. രാമനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കുന്നംകുളം എംഎല്‍എയായ റഹീം ഒരേസമയം എംഎല്‍എ സ്ഥാനവും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യു.സി. രാമന്‍ ഹര്‍ജി നല്കിയത്. എന്നാല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം പ്രതിഫലം പറ്റുന്ന പദവിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.