You are Here : Home / News Plus

ഭൂപട വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്ന് ഗൂഗിളിനെ തടയണമെന്ന് എം.പി തരുണ്‍ വിജയ്

Text Size  

Story Dated: Friday, August 01, 2014 06:17 hrs UTC

രാജ്യത്തിനകത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള ഭൂപട വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്ന് ഇന്‍റര്‍നെറ്റ് ഭീമനായ ഗൂഗിളിനെ വിലക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് രാജ്യസഭാ എം.പി തരുണ്‍ വിജയ് ആവശ്യപ്പെട്ടു. 'മാപതോണ്‍-2013' എന്ന എന്ന പേരില്‍ ഗൂഗിള്‍ നടത്തിയ മല്‍സരത്തില്‍ നിയമലംഘനം നടന്നതായി നേരത്തെ പരാതിയുയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ സി.ബി.ഐയുടെ പക്കല്‍ ആണ്ഉള്ളത്.ഗൂഗിളിന്‍റെ ഈ നടപടിക്കെതിരെ തരുണ്‍ വിജയ് ആണ് പ്രചരണത്തിന് തുടക്കമിട്ടത്. മാനദണ്ഡങ്ങള്‍ മറികടന്ന് ഏതെങ്കിലും തരത്തിലുള്ള ഭൂപട വിവരങ്ങള്‍ അച്ചടിയായോ, ഓണ്‍ലൈന്‍ വഴിയോ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും ഈ വിഷയം പാര്‍ലമെന്‍റില്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ താന്‍ ഉദ്ദേശിക്കുന്നതായും വിജയ് പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടി ഭേദമന്യേ എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.