You are Here : Home / News Plus

മാവോയിസ്റ്റ് ബന്ധം: സ്വിസ് പൗരന്‍ ജോനാഥന്‍ ബോണ്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു

Text Size  

Story Dated: Tuesday, July 29, 2014 05:33 hrs UTC

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്വിസ് പൗരന്‍ ജോനാഥന്‍ ബോണ്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാവോവാദി നേതാവായ തളിക്കുളം വേളേക്കാട്ട് സിനോജിന്റെ അനുസ്മരണചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ബോണ്ടിനെ വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തത്. തൃപ്രയാറിലെ എസ്എന്‍ഡിപി യോഗം ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജോനാഥന്‍ പ്രസംഗിക്കുകയുംചെയ്തിരുന്നു. ടൂറിസ്റ്റ് വിസയിലാണ് ഇയാള്‍ കേരളത്തിലെത്തിയത്. കണ്ണൂരില്‍നിന്ന് അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്നലെയാണ് ബോണ്ട് തൃപ്രയാറിലെത്തിയത്. മാവോവാദി നേതാവിന്റെ അനുസ്മരണ ചടങ്ങില്‍ പ്രസംഗിച്ചതിനും പാസ്‌പോര്‍ട്ട് ചട്ടങ്ങള്‍ ലംഘിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ കൈവശം പാസ്‌പോര്‍ട്ട് ഇല്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസ് ചോദ്യംചെയ്തുവരികയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.