You are Here : Home / News Plus

ലിബിയയില്‍ നിന്ന് നഴ്സുമാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

Text Size  

Story Dated: Monday, July 28, 2014 03:33 hrs UTC

ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ ലിബിയയിലുള്ള നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിന്‌ വിദേശകാര്യ മന്ത്രാലയം നടപടികള്‍ ആരംഭിച്ചു. 400ലധികം നഴ്സുമാരാണ് ലിബിയയിലുള്ളത്. നഴ്സുമാരെ നാട്ടിലെത്തിക്കാന്‍ വേണമെങ്കില്‍ എയര്‍ ഇന്ത്യ വിമാനം അയക്കുമെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ലിബിയയിലുള്ള നഴ്സുമാരെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുഷമാ സ്വരാജിനെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിരുന്നു.
തലസ്ഥാന നഗരമായ ട്രിപളി, ബെന്‍സാഗി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇന്ത്യന്‍ നഴ്സുമാര്‍ ജോലി ചെയ്യുന്നത്. രൂക്ഷമായ പോരാട്ടമാണ് ലിബിയയില്‍ വിമതരും സൈന്യവും തമ്മില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളില്‍ 50 പേര്‍ രാജ്യത്ത് കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ പ്രധാന വിമാനത്താവളമായ ട്രിപളി എയര്‍പോര്‍ട്ട് സംഘര്‍ത്തത്തെുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.