You are Here : Home / News Plus

യുദ്ധസ്മാരകത്തിനു സ്ഥലം ഉടന്‍: അരുണ്‍ ജയ്റ്റ്‌ലി

Text Size  

Story Dated: Saturday, July 26, 2014 07:42 hrs UTC

രാജ്യത്തിനു വേണ്ടി പോരാടി ജീവന്‍ ത്യജിച്ചവര്‍ക്ക് സ്മാരകം പണിയുന്നതിന് എത്രയും പെട്ടെന്നു തന്നെ സ്ഥലം കണ്ടെത്തുമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.

യുദ്ധ മ്യൂസിയവും യുദ്ധ സ്മാരകവും ഒരുമിച്ചാണ് പണിയേണ്ടത്. ഇതിനു സമയമെടുക്കും. പ്രിന്‍സസ് പാര്‍ക്ക് മേഖല വിശാലമായ സ്ഥലമാണ്. അളിടെത്തന്നെ പണിയാന്‍ കഴിയുമെന്നാന്ന് കരുതുന്നത്. സ്ഥലം സന്ദര്‍ശിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.
1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷികളായ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ജയ്റ്റ്‌ലിയുടെ പ്രസ്താവന. ഇന്ത്യ ഗേറ്റ് പരിസരത്തെ പ്രിന്‍സസ് പാര്‍ക്ക് മേഖല മൂന്നു സേനാമേധാവികളോടുമൊപ്പം എത്രയും പെട്ടെന്നു തന്നെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.