You are Here : Home / News Plus

ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍

Text Size  

Story Dated: Monday, July 21, 2014 07:15 hrs UTC

വിവിധ ആവശ്യങ്ങളുന്നയിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഇന്നുമുതല്‍ നിസഹകരണ സമരത്തില്‍. സമരത്തിന്റെ ഭാഗമായി ചികില്‍സകള്‍ മുടങ്ങില്ലെങ്കിലും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും.

അതേസമയം, സമരം നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടെ കുറവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വിഭാഗത്തിലുള്ള ഡോക്ടര്‍മാര്‍ക്കു മെഡിക്കല്‍ കോളജുകളില്‍ താത്കാലിക നിയമനം നല്‍കുന്നതു പ്രതിഷേധാര്‍ഹമാണെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ഇതു വകുപ്പിന്റെ നിലനില്‍പ്പിനെയും ചികില്‍സയ്‌ക്കെത്തുന്ന ജനങ്ങളെയും ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.