You are Here : Home / News Plus

മുംബൈയില്‍ മലയാളി വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Text Size  

Story Dated: Friday, July 18, 2014 10:12 hrs UTC

മുംബൈ ഡോമ്പിവിലിയില്‍ മലയാളി പ്ലസ്‌ ടു വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി റോഷന്‍, ഉത്തര്‍പ്രദേശുകാരനായ അബു എന്നിവരെയാണ് ഡോംമ്പിവിലി ഈസ്റ്റ് മാന്‍പാഡ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 24 നാണ് ഡോമ്പിവിലി മോഡല്‍ കോളേജിലെ വിദ്യാര്‍ഥിയായ പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായാത്. വൈകീട്ട് പാല്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ വഴിയില്‍വെച്ചു കണ്ട് സുഹൃത്ത് മയക്കുമരുന്ന് കലര്‍ത്തിയ ജൂസ് നല്‍കുകയും മാനഭംഗപെടുത്തുകയും ചെയ്തെന്നാണ് കേസ്. കേസില്‍ ഇനിയും ദുരൂഹത നിലനില്‍ക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പ്രതികളെ പെട്ടെന്ന് പിടികൂടാനാവശ്യപ്പെട്ട് കേരള സര്‍ക്കാരും ഇടപെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.