You are Here : Home / News Plus

ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇസ്രയേല്‍

Text Size  

Story Dated: Wednesday, July 16, 2014 07:32 hrs UTC



പാലസ്തീനിലെ ഗാസയില്‍ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈജിപ്ത് മുന്‍കൈ എടുത്തുകൊണ്ട് നടത്തിയ വെടിനിര്‍ത്തല്‍ ശ്രമവുമായി ഹമാസ് സഹകരിക്കാത്തതാണ് വ്യോമാക്രമണം തുടരാന്‍ കാരണമെന്ന് നെതന്യാഹു പറഞ്ഞു. അതേസമയം, വെടിനിര്‍ത്തല്‍ സംബന്ധിച്ച് യാതൊരു ചര്‍ച്ചയും തങ്ങളുമായി ആരും നടത്തിയിട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കി. എട്ട് ദിവസമായി തുടരുന്ന ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 188 പാലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. 31 കുട്ടികള്‍ ഉള്‍പ്പടെ 150 സിവിലിയന്മാര്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഗാസയുടെ വടക്ക് കിഴക്ക് മേഖലകളില്‍ താമസിക്കുന്നവര്‍ വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി.

ഈജിപ്തിന്റെ നേതൃത്വത്തില്‍ ഇന്നലെ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ധാരണ ഹമാസ് തെറ്റിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ഇസ്രായേലിന്റെയും ഹമാസിന്റെയും വ്യോമാക്രമണവും റോക്കറ്റ് ആക്രമണവും ശക്തമായിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് പ്രദേശവാസികള്‍ക്ക് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റോക്കറ്റ് ആക്രമണങ്ങളില്‍ ഇതേവരെ 194 പേര്‍ മരിച്ചതായി പലസ്തീന്‍ അധികൃതര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.