You are Here : Home / News Plus

ബാര്‍ ലൈസന്‍സ്: തര്‍ക്കം തീര്‍ക്കാന്‍ നാലംഗ സമിതി

Text Size  

Story Dated: Thursday, July 10, 2014 03:40 hrs UTC



ബാര്‍ തര്‍ക്കം തീര്‍ക്കാന്‍ നാലംഗ സമിതിയെ കെപിസിസി ചുമതലപ്പെടുത്തി. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, യുഡിഎഫ് കണ്‍വീനര്‍, കെപിസിസി അധ്യക്ഷന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. വിഷയത്തില്‍ കെപിസിസിയും സര്‍ക്കാരും രണ്ടു തട്ടില്‍ ഉറച്ചു നില്‍ക്കുന്നതിനാലാണ് പുതിയ തീരുമാനം.
പൂട്ടിയ 418 ബാറുകള്‍ക്ക് പുറമേ തുറന്നിരിക്കുന്നവയില്‍ നിലവാരമില്ലാത്തവ കൂടി പൂട്ടണമെന്നാണ് സുധീരന്റെ നിലപാട്. ഇതിന് എ.കെ.ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും സുധീരനുണ്ട്. എന്നാല്‍ ബാറുകള്‍ അടഞ്ഞുകിടന്നിട്ടും മദ്യവില്പനയില്‍ ഒരു കുറവുമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം കഴിഞ്ഞ ദിവസം എക്‌സൈസ് മന്ത്രി കെ.ബാബു നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. തര്‍ക്കം രൂക്ഷമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിന് സമിതിയെ നിയോഗിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.