You are Here : Home / News Plus

ബിഹാറില്‍ മാവോവാദി ആക്രമണത്തില്‍ സി ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Friday, July 04, 2014 07:30 hrs UTC

ജാര്‍ഖണ്ഡില്‍ മാവോവാദി ആക്രമണത്തില്‍ സി ആര്‍ പി എഫ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് എച്ച് കെ ഝാ കൊല്ലപ്പെട്ടു. മാവോവാദികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയ സി ആര്‍ പി എഫിന്റെയും പോലീസിന്റെയും സംഘത്തിനുനേരെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഗിരിദി ജില്ലയിലെ ലഖേരി പ്രദേശത്തായിരുന്നു ആക്രമണം. സുരക്ഷാസേനയും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടു. ഗുരുതരമായി പരിക്കേറ്റ സൈനിക ഓഫീസര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. രണ്ട് മാവോവാദികളെ സുരക്ഷാസൈന്യം പിടികൂടിയിട്ടുണ്ട്. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.