You are Here : Home / News Plus

സ്ഥലംമാറ്റ വിവാദം: പ്രതിപക്ഷം സഭ വിട്ടു

Text Size  

Story Dated: Friday, June 27, 2014 06:49 hrs UTC

കോട്ടണ്‍ ഹില്‍ സ്കൂള്‍ പ്രഥമാധ്യാപികയെ സ്ഥലംമാറ്റിയ സംഭവത്തില്‍ മൂന്നാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രത്യേക സബ്മിഷനിലൂടെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ് വിഷയം സഭയില്‍ അവതരിപ്പിച്ചത്. അധ്യാപികക്ക് അനുകൂലമായ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നത്തെ സഭാ നടപടികള്‍ പ്രതിപക്ഷം ബഹിഷ്കരിച്ചു.അധ്യാപികയെ സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിക്ക് തെറ്റുപറ്റി. മന്ത്രിയുടെ നടപടി തെറ്റാണെന്ന് കേരളത്തിന്‍െറ മനസ് പറയുന്നതായും വി.എസ് വ്യക്തമാക്കി. ഭരണപരമായ നടപടി മാത്രമാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ല. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ അധ്യാപികയോട് വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തത്. അധ്യാപിക അപ്പീല്‍ നല്‍കിയാല്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.