You are Here : Home / News Plus

ഡല്‍ഹി യൂണിവേഴ്സിറ്റിക്കു കീഴിലെ കോളജുകളിലേക്കുള്ള ബിരുദ പ്രവേശനം നീട്ടിവെച്ചു

Text Size  

Story Dated: Monday, June 23, 2014 04:52 hrs UTC

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റിക്കു കീഴിലെ കോളജുകളിലേക്കുള്ള 2014-15 വര്‍ഷത്തെ പ്രവേശനം നീട്ടിവെച്ചു. യൂണിവേഴ്സിറ്റിയിലെ നാല് വര്‍ഷത്തെ ബിരുദ കോഴ്സ് നിര്‍ത്തലാക്കാനുള്ള യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ (യു.ജി.സി) നിര്‍ദേശത്തെ തുടര്‍ന്നാണിത്. ഡല്‍ഹി യൂണിവേഴ്സിറ്റി പ്രിന്‍സിപ്പല്‍ അസോസിയേഷന്‍ അടിയന്തിരയോഗം ചേര്‍ന്നാണ് പ്രവേശനം നീട്ടിവെക്കാന്‍ തീരുമാനമെടുത്തത്. വിഷയത്തില്‍ യു.ജി.സിയുടെ ഉചിതമായ തീരുമാനം ഉണ്ടാകുന്നതുവരെ ഈ നില തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഡിഗ്രി കോഴ്സുകളുടെ കാലാവധി നാലു വര്‍ഷത്തില്‍ നിന്ന് മൂന്നായി കുറക്കണമെന്ന യു.ജി.സി നിര്‍ദേശമാണ് വിവാദമായത്. ഇതിനായി യു.ജി.സി അനുവദിച്ച സമയം ഇന്ന് അവസാനിച്ച് മണിക്കൂറുകള്‍ക്കകമാണ് യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.