You are Here : Home / News Plus

പെരുമാറ്റച്ചട്ടം: മന്ത്രിമാര്‍ സ്വത്തുവിവരം പ്രധാനമന്ത്രിയെ അറിയിക്കണം

Text Size  

Story Dated: Wednesday, June 11, 2014 04:20 hrs UTC

 നരേന്ദ്രമോദി സര്‍ക്കാറിലെ എല്ലാ മന്ത്രിമാരും തങ്ങളുടെ ആസ്തികളുടെയും ബാധ്യതകളുടെയും കച്ചവട സംരംഭങ്ങളുടെയും വിവരങ്ങള്‍ രണ്ടു മാസത്തിനകം പ്രധാനമന്ത്രിക്ക് നല്‍കണം. മന്ത്രിമാരായി ചുമതലയേല്‍ക്കും മുമ്പ് നടത്തിയിരുന്നതും ഉടമസ്ഥതയുണ്ടായിരുന്നതുമായ എല്ലാ കച്ചവടസംരംഭങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശിച്ചിട്ടുമുണ്ട്. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റശേഷം ആഭ്യന്തരമന്ത്രാലയം മന്ത്രിമാര്‍ക്ക് നല്‍കിയ പെരുമാറ്റച്ചട്ടത്തിലാണ് ഇക്കാര്യങ്ങളുള്ളത്. പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നത് പ്രധാനമന്ത്രിയാണ്.
സിവില്‍സര്‍വീസിന്‍റെ  രാഷ്ട്രീയനിഷ്പക്ഷത നിലനിര്‍ത്തണമെന്നും സ്വന്തം ചുമതലകള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും വിഘാതമാകുംവിധം പ്രവര്‍ത്തിക്കാന്‍ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടരുതെന്നും നിര്‍ദേശമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.