You are Here : Home / News Plus

മന്ത്രിസഭാ പുന:സംഘടന; സമവായത്തിന് നിര്‍ദേശം

Text Size  

Story Dated: Tuesday, June 03, 2014 05:11 hrs UTC

കേരളത്തില്‍ മന്ത്രിസഭാ പുന :സംഘടന ചര്‍ച്ച തുടങ്ങാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്‍െറ പച്ചക്കൊടി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയിലാണ് പുന$സംഘടനാ അനുമതി ലഭിച്ചത്. സംസ്ഥാനത്ത് ചര്‍ച്ച നടത്തി ധാരണയിലത്തെിയ ശേഷം അറിയിക്കാനാണ് ഹൈകമാന്‍ഡ് നല്‍കിയ മറുപടി. ഇതനുസരിച്ച് മുഖ്യമന്ത്രി പുന$സംഘടനാകാര്യം സംസ്ഥാന കോണ്‍ഗ്രസിലും യു.ഡി.എഫിലും ആദ്യം ചര്‍ച്ചചെയ്യും. എന്നാല്‍, ഹൈകമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ മന്ത്രിസഭാ പുന$സംഘടന വിഷയമായോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി നേരിട്ട് മറുപടി നല്‍കിയില്ല.
മന്ത്രിസഭാ അഴിച്ചുപണിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് സമയക്രമം നിശ്ചയിച്ചിട്ടില്ളെന്ന് പറഞ്ഞ മുഖ്യമന്ത്രി പുന$സംഘടന സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ചതുമില്ല. മന്ത്രിസ്ഥാനം ലഭിക്കണമെന്ന കേരള കോണ്‍ഗ്രസ്-ബിയുടെ ആവശ്യം ന്യായമാണെന്നും കെ.ബി. ഗണേഷ് കുമാറിനെ തിരിച്ചെടുക്കാമെന്ന് താന്‍ നല്‍കിയ വാക്ക് പാലിക്കേണ്ടതുണ്ടെന്നുമാണ് ഉമ്മന്‍ ചാണ്ടി ഹൈകമാന്‍ഡിനെ അറിയിച്ചത്. എ.കെ. ആന്‍റണി, സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹ്മദ് പട്ടേല്‍ എന്നിവരുമായും ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.