You are Here : Home / News Plus

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ബി.ജെ.പി തീരുമാനം

Text Size  

Story Dated: Monday, June 02, 2014 05:08 hrs UTC

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ബി.ജെ.പി നേതൃത്വത്തില്‍ തത്ത്വത്തില്‍ തീരുമാനം. പാര്‍ട്ടിയുടെ അഭിപ്രായം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്ത് കേന്ദ്ര പരിസ്ഥിതിമന്ത്രാലയമാണ് ഇനി അന്തിമ തീരുമാനം എടുക്കേണ്ടത്. പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടാണ് ആര്‍.എസ്. എസ് നേതൃത്വത്തിനുമുള്ളത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ബി.ജെ.പി കേരളഘടകം നേരത്തേതന്നെ ആവശ്യം ഉന്നയിച്ചിരുന്നു. ആറന്മുള വിമാനത്താവള വിഷയത്തില്‍ ദേശീയ ഹരിത ൈട്രബ്യൂണലിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ബി.ജെ.പി ശക്തമായ നിലപാട് സ്വീകരിക്കാനാണ് സാധ്യത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.