ഇന്ത്യ ജയിച്ചെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി. "ഇന്ത്യ വിജയിച്ചു, ഇതു ഭാരതത്തിന്റെ വിജയം, നല്ല ദിവസം വന്നു" എന്ന് ട്വിറ്ററിലാണ് മോദി കുറിച്ചത്. പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം നാളെ ചേരും. ഭൂരിപക്ഷം നേടിയാല്‍ ചൊവ്വാഴ്ച അധികാരത്തിലേറുമെന്ന് ബിജെപി വൃത്തങ്ങള്‍ നേരത്തേ പറഞ്ഞിരുന്നു. അതേസമയം, തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയെങ്കിലും എന്‍ഡിഎ സഖ്യത്തില്‍ ചേരാന്‍ താല്‍പ്പര്യമുള്ള എല്ലാ പാര്‍ട്ടികള്‍ക്കും സ്വാഗതമെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പറഞ്ഞു.
Comments