You are Here : Home / News Plus

ഫാക്ട് രക്ഷാ പാക്കേജിനായി എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍

Text Size  

Story Dated: Monday, May 12, 2014 05:58 hrs UTC

ദക്ഷിണേന്ത്യയിലെ ആദ്യ പൊതുമേഖലാ സ്ഥാപനമായ ഫാക്ടിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.ജില്ലാ ട്രേഡ് യൂനിയന്‍ കോഓഡിനേഷന്‍ കമ്മിറ്റിയും സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയുമാണ് 12 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതത്. ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹന സര്‍വീസ് നടത്തുന്നില്ല. വ്യവസായശാലകളുടെ 24 മണിക്കൂര്‍ പൊതുപണിമുടക്ക് ഞായറാഴ്ച അര്‍ധരാത്രി ആരംഭിച്ചു.പാല്‍, പത്രം, കുടിവെള്ളം, ആശുപത്രി, മരുന്നു ഷോപ്പുകള്‍, ആംബുലന്‍സ്, വിവാഹ പാര്‍ട്ടികള്‍ തുടങ്ങി അവശ്യസേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന്‍ ഒഴിവാക്കിയതായി സംയുക്ത സമര സഹായസമിതി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.