മദ്യനയത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം ഒന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാര്‍ ലൈസന്‍സ് പുതുക്കുന്ന വിഷയത്തില്‍ നിയമപരവും പ്രായോഗികവുമായ നടപടിയെ സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയൂ.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്റെ നിലപാടുകളെ പരസ്യമായി തള്ളാന്‍ മുഖ്യമന്ത്രി തയാറായില്ല. വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തീരുമാനമുണ്ടായിട്ടില്ല. തീരുമാനമായ ശേഷമേ യുഡിഎഫില്‍ ചര്‍ച്ച ചെയ്യൂ. ലൈസന്‍സ് പുതുക്കി നല്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആര്‍ക്കും പിടിവാശിയില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Comments