You are Here : Home / News Plus

ബാര്‍ ലൈസന്‍സ് : കോണ്‍ഗ്രസ് നേതാക്കള്‍ സുധീരന് കാര്യങ്ങള്‍ വ്യക്തമാക്കി കൊടുക്കണമെന്ന് വെള്ളാപ്പള്ളി

Text Size  

Story Dated: Monday, April 28, 2014 08:03 hrs UTC

ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പ്രായോഗിക നിലപാട് സ്വീകരിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മോശം നിലവാരമുള്ള ബാറുകളുടെ നിലവാരം ഉയര്‍ത്താന്‍ ഒരു വര്‍ഷം സമയം നല്‍കണം. ബാറുകളുടെ നേരെയുള്ള ആക്രമണം ആരെയോ ലക്ഷ്യം വച്ചാണ്. പ്രശ്നത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് സുധീരന് കാര്യങ്ങള്‍ വ്യക്തമാക്കി കൊടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സര്‍ക്കാരിന്‍്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താനാണ് സുധീരന്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ആധികാരികമാണെന്നും സത്യം തെളിയിക്കാനുള്ള ബാധ്യത രാജകുടുംബത്തിനാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.