You are Here : Home / News Plus

കസ്റ്റഡിയിലെടുത്ത യുവതി പോലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍

Text Size  

Story Dated: Thursday, April 24, 2014 06:21 hrs UTC

മലപ്പുറം ചങ്ങരംകുളത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്‌റ്റേഷനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാളൂര്‍ സ്വദേശിനി അനീഷ(28) ആണ് മരിച്ചത്. ചങ്ങരംകുളം പോലീസ് സ്‌റ്റേഷനുള്ളില്‍ ഫാനില്‍ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടത്. സ്വര്‍ണവും എ.ടി.എം കാര്‍ഡും കവര്‍ന്ന കേസിലാണ് അനീഷയെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം എടപ്പാള്‍ താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി. ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ 10 പവന്‍ സ്വര്‍ണവും എ.ടി.എം കാര്‍ഡും മോഷ്ടിച്ച കേസില്‍ ബുധനാഴ്ചയാണ് അനീഷയെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.