You are Here : Home / News Plus

ടിപി വധക്കേസ് : പാര്‍ടി കമ്മീഷന്‍ അന്വേഷണം സി.പി.എമ്മിന്‍െറ ആഭ്യന്തര കാര്യമെന്ന് യെച്ചൂരി

Text Size  

Story Dated: Sunday, April 06, 2014 07:40 hrs UTC

ടി.പി ചന്ദ്രശേഖരന്‍ വധകേസില്‍ പാര്‍ട്ടി കമ്മീഷന്‍ നടത്തിയ അന്വേഷണം സി.പി.എമ്മിന്‍െറ ആഭ്യന്തര കാര്യമാണെന്ന് പി.ബി അംഗം സീതാറാം യെച്ചൂരി. എല്ലാവരുടെയും ആകാംഷയെ തൃപ്തിപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിക്കില്ലെന്നും  അദ്ദേഹം പറഞ്ഞു. രാജ്യത്ത് വര്‍ഗീയ കക്ഷികളുടെ വളര്‍ച്ചക്ക് വഴിവെച്ചത് കോണ്‍ഗ്രസിന്‍െറ നയങ്ങളാണ്. വര്‍ഗീയതയെ തടയാന്‍ കോണ്‍ഗ്രസ് കൈക്കൊണ്ട നയങ്ങള്‍ തിരിച്ചടിച്ചിരിക്കുകയാണ്. ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ഇടത് മതേതര ശക്തികള്‍ അധികാരത്തില്‍ വരണമെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.