You are Here : Home / News Plus

ബി.ജെ.പി മതേതരത്വത്തെ തകര്‍ക്കുന്നു: രാഹുല്‍

Text Size  

Story Dated: Wednesday, March 19, 2014 07:30 hrs UTC

ബി.ജെ.പിയുടെ വിഭജനനയം രാജ്യത്തിന്‍റെ  മതേതരഘടനയെയാണ് നശിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. മതത്തെയും ജാതിയെയും അവഗണിക്കുന്നതിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കുകയെന്നതാണ് കോണ്‍ഗ്രസിന്‍റെ  തത്ത്വസംഹിതയെന്നും അരുണാചല്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഷ്ട്രീയമായും മതപരമായും ജനങ്ങളെ വിഭജിക്കാനാണ് ബി.ജെപി. ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. മതത്തില്‍ അധിഷ്ഠിതമായ ബി.ജെ.പിയുടെ തത്ത്വങ്ങള്‍ രാജ്യത്തെ മതേതരകാഴ്ചപ്പാടുകളെയാണ് തകര്‍ക്കുന്നതെന്നും അത് വംശീയവിവേചനത്തിനുവരെ ഇടയാക്കുന്നതായും രാഹുല്‍  പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.