You are Here : Home / News Plus

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം

Text Size  

Story Dated: Wednesday, March 19, 2014 02:28 hrs UTC

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ട് ചെയ്യാനു പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം തയ്യാരാക്കിയിരിക്കുകയാണ് കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍(കെഎംസിസി).മുസ്ലീം ലീഗിന് പിന്തുണയുമായി ദുബായ് കെഎംസിസി പ്രവര്‍ത്തകര്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എത്തു. എയര്‍ ഇന്ത്യ വിമാനമാണ് ഇതിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഏപ്രില്‍ ഏഴിനാണ് കെഎംസിസിയുടെ പ്രവര്‍ത്തകരേയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുക. രണ്ടായിരത്തോളം കെഎംസിസി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.