കോട്ടയം: ഡീന്‍ കുര്യാക്കോസിനോട് ഇടുക്കി ബിഷപ്പ് മോശമായി പെരുമാറിയിട്ടില്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡീന്‍ കുര്യാക്കോസിന് അക്കാര്യത്തില്‍ പരാതിയില്ല.കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും പാര്‍ട്ടിയോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനും എല്ലാവര്ക്കും അവകാശമുണ്ട. വി ടി ബലറാം ബിഷപ്പിനെതിരെ നികൃഷ്ടജീവി പരാമര്‍ശം നടത്തുമെന്ന് കരുതുന്നില്ല.പി ടി തോമസ് കോണ്‍ഗ്രസിന്റെ ശക്തനായ നേതാവാണ്. സ്വയം മാറിനിന്ന് അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന് അവസരം നല്‍കുകയാണ് ചെയ്തത്. ജനാധിപത്യ സംവിധാനത്തില്‍ എല്ലാവര്ക്കും അഭിപ്രായം പറയുവാനുള്ള സ്വാതന്ത്രമുണ്ട്.സീറ്റ് ചോദിക്കുന്നത് തെറ്റല്ല. എന്നാല്‍ ചില സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് പരിമിതികളുണ്ട്. സിറ്റിങ് സീറ്റുകള്‍ അടക്കമുള്ളവ സംബന്ധിച്ച പരിമിതികള്‍ ഘടക കക്ഷികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments