You are Here : Home / News Plus

വിവാദപരമായ പ്രസ്താവന നടത്തിയതിന് വി.ടി.ബലല്‍റാം എം.എല്‍.എ ക്ക് കെ.പി.സി.സി യുടെ താക്കീത്

Text Size  

Story Dated: Sunday, March 16, 2014 12:40 hrs UTC

തിരുവനന്തപുരം:വിവാദപരമായ പ്രസ്താവനകള്‍ ആരും നടത്തരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ മുന്നറിയിപ്പ് നല്‍കി. ഇന്ന് ചേര്‍ന്ന കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രചരണ സമിതി യോഗത്തില്‍ ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിനെതിരെ വി.ടി.ബലല്‍റാം എം.എല്‍.എ നടത്തിയ പരാമര്‍ശത്തിനതിരെ വിമര്‍ശനം ഉണ്ടായി.ഇടുക്കി ബിഷപ്പ് മാത്യു ആനക്കുഴിക്കാട്ടിലിനെ സന്ദര്‍ശിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെ ബിഷപ്പ് പരസ്യമായി വിമര്‍ശിച്ചതിനെതിരെയാണ് ഫെയ്‌സ് ബുക്കിലൂടെ വി.ടി ബല്‍റാം രംഗത്തെത്തിയത്. ടി.എന്‍ പ്രതാപന്‍ എം എല്‍.എക്കും താക്കീത് നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.