കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടത്തെിയതായി സൂചന. വിമാനത്തിന്റെ വാതിലുകളെന്ന് സംശയിക്കുന്ന ഭാഗങ്ങളാണ് സൗത്ത് വിയറ്റ്നാം കടലില്‍ കണ്ടത്തെിയത്. അതേസമയം കണ്ടത്തെിയ ഭാഗങ്ങള്‍ വിമാനത്തിന്്റേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 227 യാത്രക്കാരും 12 ജീവനക്കാരുമായി ബെയ്ജിങ്ങിലേക്കു പോയ മലേഷ്യന്‍ എയര്‍ലൈന്‍സിന്‍െറ ബോയിങ് 777-200 വിമാനം ശനിയാഴ്ചയാണ് വിയറ്റ്നാം തീരത്ത് വെച്ച് കാണാതായത്.
ഒമ്പതു രാജ്യങ്ങളില്‍ നിന്നായി 40 കപ്പലുകളും 34 വിമാനങ്ങളും കാണാതായ വിമാനത്തിനു വേണ്ടി തെരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച വൈകിയാണ് വിമാനത്തിന്‍്റെ വാതിലെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടത്തെിയതായി വിയറ്റ്നാം അധികൃതര്‍ അറിയിച്ചത്. പറക്കലിനിടെ വിമാനം കടലില്‍ തകര്‍ന്നു വീണതാണെന്നും സംശയിക്കുന്നുണ്ട്.
Comments