You are Here : Home / News Plus

ആര്‍.എസ്.പിയ്ക്ക് കോട്ടയം നല്‍കാമെന്ന് സി.പി.എം

Text Size  

Story Dated: Saturday, March 08, 2014 09:04 hrs UTC

ആര്‍.എസ്.പിയ്ക്ക് കോട്ടയം നല്‍കാമെന്ന് സി.പി.ഐ.എം അറിയിച്ചു. കൊല്ലം സീറ്റ് വേണമെന്നായിരുന്നു ആര്‍.എസ്.പിയുടെ ആവശ്യം. നിലപാട് കടുപ്പിച്ച ആര്‍.എസ്.പിയെ അനുനയിപ്പിക്കാനായി കോട്ടയം സീറ്റ് നല്‍കാമെന്ന് സി.പി.ഐ.എം അറിയിക്കുകയായിരുന്നു. കോട്ടയം സീറ്റ് എന്ന വാഗ്ദാനം ആര്‍.എസ്.പി സ്വീകരിച്ചിട്ടില്ലെന്നാണ് സൂചന. കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാന്‍ ആര്‍.എസ്.പി തീരുമാനിച്ചിരുന്നു. ഇനി ഉഭയകക്ഷി ചര്‍ച്ചയ്ക്കില്ലെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.