You are Here : Home / News Plus

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട

Text Size  

Story Dated: Tuesday, March 04, 2014 08:18 hrs UTC

കരിപ്പൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. വാനിറ്റി ബാഗിനുള്ളിലാക്കി കൊണ്ടുവന്ന 250 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ലമിനെ കസ്റ്റംസ് ഇന്‍്റലിജന്‍സ് കസ്റ്റഡിയിലെടുത്തു.
ബാഗിന്‍്റെ പൂട്ടും താക്കോലും സ്വര്‍ണത്തില്‍ നിര്‍മ്മിച്ചതാണ്. സ്വര്‍ണമോതിരം, ലോക്കറ്റ് എന്നിവയും ബാഗില്‍ നിന്നും കണ്ടെടുത്തു. റജിസ്റ്റേഡ് ബാഗേജിനൊപ്പമാണ് ഇയാള്‍ സ്വര്‍ണമൊളിപ്പിച്ച ബാഗ് കടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.