ചെന്നൈ: ഒരു തമിഴ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ മോഡി കഠിനാദ്ധ്വാനിയും തന്റെ നല്ല സുഹൃത്തുമാണെന്ന് ഡി.എം.കെ അദ്ധ്യക്ഷൻ എം.കരുണാനിധി വ്യക്തമാക്കി. അദ്ദേഹത്തിന്റെ തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചരണം അദ്ധ്വാനിയാണെന്നതിന്റെ തെളിവാണെന്ന് കരുണാനിധി ചൂണ്ടിക്കാട്ടി. വർഗീയ പാർട്ടികളുമായി കൂട്ടുകൂടില്ലെന്ന് പറഞ്ഞത് ബിജെപിയെ ഉദ്ദേശിച്ചായിരുന്നില്ലേ എന്ന ചോദ്യത്തിന് ബിജെപിയെ വർഗീയപാർട്ടിയായി നിങ്ങൾ ആരോപിക്കുന്നുവോ എന്നായിരുന്നു കരുണാനിധിയുടെ മറുചോദ്യം.
Comments