You are Here : Home / News Plus

രാജീവ് ഗാന്ധി വധം: പ്രതികളെ വിട്ടയക്കുന്നത് സുപ്രീംകോടതി തടഞ്ഞു

Text Size  

Story Dated: Thursday, February 27, 2014 07:29 hrs UTC

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന നാലു പ്രതികളെ വിട്ടയക്കുന്നതില്‍ നിന്നും തമിഴ്നാട് സര്‍ക്കാറിനെ സുപ്രീംകോടതി തടഞ്ഞു. പ്രതികളായ നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ വിട്ടയക്കാനുള്ള തമിഴ്നാടിന്‍റെ  നീക്കമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. മാര്‍ച്ച് ആറു വരെ പ്രതികളെ വിട്ടയക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
കേസിലെ നാലു പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാറിന്‍െറ തീരുമാനം ചോദ്യം ചെയ്ത് കേന്ദ്രം നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി സ്റ്റേ. ഉത്തരവ് സംബന്ധിച്ച് സുപ്രീംകോടതി തമിഴ്നാട് സര്‍ക്കാരിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്‍്റെ ഹരജി പരിഗണിച്ചത്.
വധശിക്ഷ ജീവപര്യന്തമാക്കിയ മൂന്നു പ്രതികളെ വിട്ടയക്കുന്നത് സ്റ്റേ ചെയ്തതിന്‍െറ പിറകെയാണ് അവശേഷിക്കുന്ന നാലു പേരുടെ കാര്യം പരിശോധിക്കാനും സുപ്രീംകോടതി തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.