You are Here : Home / News Plus

ഇറ്റാലിയന്‍ മറീനുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല: എ.കെ. ആന്റണി

Text Size  

Story Dated: Sunday, February 23, 2014 01:42 hrs UTC

കൊച്ചി :മത്സ്യ തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ മറീനുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി.കേസില്‍ പിന്നോട്ടു പോകില്ല. ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ അനുസരിച്ച് മുന്നോട്ടു പോകുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നയം. ഇന്ത്യന്‍ നാവികസേനയില്‍ അടുത്തിടെ ഉണ്ടാകുന്ന അപകടങ്ങളെ ഗൌരവത്തോടെ കാണുന്ന. അപകടങ്ങള്‍ ചിലപ്പോഴൊക്കെ ഉണ്ടാകാം. എങ്കിലും എല്ലാം ഗൌരവത്തോടെയാണ് കാണുന്നത്. അന്വേഷണം നടന്നുവരികയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.