കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ജനദ്രോഹനടപടികള്‍ ഒഴിവാക്കമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എം മാണിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ കണ്ടു.
കസ്തൂരി രംഗന് റിപ്പോട്ടിന്മേല് നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഞ്ജാപനം റദ്ദാക്കണമെന്നുമാണ് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രാവിലെ എട്ടരയോടെയാണ് കേരള കോണ്‍ഗ്രസ് എം. നേതാക്കള്‍ ക്ളിഫ് ഹൗസിലത്തെി മുഖ്യമന്ത്രിയെ കണ്ടത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പായി നടപടിയുണ്ടാക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ മന്ത്രി കെ.സി ജോസഫിനന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രി വീരപ്പമൊയ് ലിയെ കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചക്കു ശേഷം മാണി അറിയിച്ചു.
Comments