You are Here : Home / News Plus

ആധാര്‍ നടപ്പാക്കുമെന്ന് ചിദംബരം

Text Size  

Story Dated: Monday, February 17, 2014 09:17 hrs UTC

ഇടക്കാല ബജറ്റില്‍ 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നടപടി. മൂലധനനിക്ഷേപം ഉയര്‍ത്തും. പണപ്പെരുപ്പം അഞ്ച് ശതമാനം വരെ കുറഞ്ഞു. എട്ട് ദേശീയ നിര്‍മ്മാണ മേഖലകള്‍ പ്രഖ്യാപിച്ചു. കയറ്റുമതിയില്‍ 6.3 ശതമാനം വര്‍ദ്ധന. സാമ്പത്തികവളര്‍ച്ചാ നിരക്ക് 4.9 ശതമാനം പ്രതീക്ഷിക്കുന്നു.

29,350 മെഗാടണ്‍ വൈദ്യുതി കൂടുതല്‍ ഉത്പാദിപ്പിച്ചു. അടിസ്ഥാനസൌകര്യ വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നത്. റയില്‍‌വെയ്ക്ക് 29000 കോടി അനുവദിച്ചു. നാല് വന്‍‌കിട സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കും. പൊതുമേഖലാ ബാങ്കുകള്‍ വഴി 8 ലക്ഷം കോടി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 7000 കോടി അനുവദിച്ചു.

പ്രതിരോധമേഖലയിലെ ചെലവുകള്‍ക്ക് 2.24 ലക്ഷം കോടി രൂപയാക്കി. പ്രതിരോധമന്ത്രാലയത്തിനുള്ള വിഹിതത്തില്‍ 10 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. സൈനിക മേഖലയില്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ അനുവദിച്ചു. സൈനിക പെന്‍ഷന്‍ ഫണ്ടിലേക്ക് ഇക്കൊല്ലം 500 കോടി അനുവദിച്ചു.

മൊബൈല്‍, റെഫ്രിജിറേറ്റര്‍, ടി വി എന്നിവയുടെ വില കുറയും. ചെറുകാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും നികുതി 8 ശതമാനമാക്കി കുറച്ചു. ആഡംബര കാറുകളുടെയും എക്സൈസ് ഡ്യൂട്ടി കുറച്ചു. ശിശുക്ഷേമത്തിന് 21000 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. കുടിവെള്ള പദ്ധതികള്‍ക്ക് 18280 കോടി അനുവദിച്ചു.

ദേശീയപാത 3280 കിലോമീറ്റര്‍ വികസിപ്പിച്ചു. കാര്‍ഷികോത്പാദനത്തില്‍ 4.6 ശതമാനം വളര്‍ച്ച. നയപരമായ മാന്ദ്യമില്ലെന്ന് ബജറ്റ് പ്രസംഗത്തില്‍ ചിദംബരം പറഞ്ഞു. ആധാര്‍ നടപ്പാക്കും. ആരോഗ്യമേഖലയ്ക്ക് 34725 കോടി അനുവദിച്ചു.
കാറുകളുടെയും ബൈക്കുകളുടെയും വിലകുറയും.

28 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ. പൊതുമേഖലാബാങ്കുകളുടെ 8000 ശാഖകള്‍ കൂടി വരും. 2009 -2013 കാലത്തെ എല്ലാ വിദ്യാഭ്യാസവായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇന്ധന സബ്സിഡികള്‍ക്ക് 35000 കോടി. ഭക്‍ഷ്യസബ്സിഡി ഒരു ലക്ഷം കോടി രൂപ. ഭക്‍ഷ്യ എണ്ണയ്ക്ക് വിലകുറയും.

നിര്‍ഭയ ഫണ്ടിലേക്ക് 1000 കോടി കൂടി നല്‍കും. ഭക്‍ഷ്യ പണപ്പെരുപ്പമാണ് ആശങ്ക ഉണ്ടാക്കുന്നത്. എങ്കിലും ഭക്‍ഷ്യ പണപ്പെരുപ്പം കുറയ്ക്കാന്‍ കഴിഞ്ഞു. ധനക്കമ്മി 4.6 ശതമാനമായി നിലനിര്‍ത്തി. ധാന്യോത്പാദനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞെന്നും ചിദംബരം അവകാശപ്പെട്ടു. വിദേശനാണ്യശേഖരം 15 ബില്യണ്‍ ഡോളറായതായി ചിദംബരം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.