You are Here : Home / News Plus

സിഎംപിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് സി.പി. ജോണ്‍

Text Size  

Story Dated: Sunday, February 16, 2014 10:28 hrs UTC

സിഎംപിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍ പറഞ്ഞു‍. സിഎംപിയിലുണ്ടായ പ്രശ്നങ്ങള്‍ രാഷ്ട്രീയപരമാണ്. വ്യക്തിപരമോ സ്ഥാപനപരമോ അല്ലെന്നും സി.പി. ജോണ്‍ പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങള്‍ സംഘടനാ പ്രശ്നങ്ങളിലേക്കു കടക്കുകയായിരുന്നു. സി.എ. അജീറിനെ പുറത്താക്കിയെന്ന ചിലരുടെ പ്രഖ്യാപനമാണു പ്രശ്നങ്ങള്‍ക്കിടയാക്കിയത്. അത്തരം രാഷ്ട്രീയ അനീതികള്‍ക്കെതിരെ പാര്‍ട്ടി പോരാടും. പക്ഷേ സിഎംപി തകരാന്‍ പാടില്ല. കാരണം സിഎംപിയിലെ അസ്വാരസ്യങ്ങള്‍ പോലും എതിരാളികളായ ഫാസിസ്റ്റുകള്‍ക്കും സോഷ്യല്‍ ഫാസിസ്റ്റുകള്‍ക്കും തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ചില സംവിധാനങ്ങള്‍ ആവശ്യമുണ്ടെന്നു യുഡിഎഫ് പറഞ്ഞാല്‍ അതു ഗൌരവമായെടുക്കാന്‍ വേണ്ട ഉത്തരവാദിത്തബോധം ഉള്ളവരാണു സിഎംപി നേതാക്കള്‍. മുഖ്യമന്ത്രിയും യുഡിഎഫ് കണ്‍വീനറും കെപിസിസി പ്രസിഡന്റും മുന്നോട്ടു വച്ച ഫോര്‍മുലകള്‍ സിഎംപി മാനിക്കുന്നു.
രാജ്യത്തു ഫാസിസ്റ്റ് ഭരണം വേണമോ വേണ്ടയോ എന്നു തീരുമാനിക്കുന്ന നിര്‍ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കരുത്തു പകരേണ്ട ബാധ്യതയുള്ളതിനാലും സംസ്ഥാനത്തു ജനാധിപത്യ പ്രസ്ഥാനത്തിനു സിഎംപിയെ ആവശ്യമുള്ളതു കൊണ്ടും പാര്‍ട്ടി ഛിന്നഭിന്നമായിപ്പോവരുത്- അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.