You are Here : Home / News Plus

നിലമ്പൂര്‍ കൊലപാതകം ; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

Text Size  

Story Dated: Thursday, February 13, 2014 07:27 hrs UTC

കോണ്‍ഗ്രസ് ഒഫീസില്‍ നടന്ന കൊലക്കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. നിലമ്പൂര്‍ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ഏഴു ദിവസത്തേക്കാണ് ബിജു നായര്‍, ഷംസുദ്ധീന്‍ എന്നീ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. 19തിന് രാവിലെ 11 മണിക്ക് കോടതിയില്‍ തിരിച്ചേല്‍പിക്കണം.
സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി പൊലീസ് കസ്റ്റഡിയില്‍ ഉള്ളതായി സൂചനയുണ്ട്. അന്വേഷണച്ചുമതലയുള്ള ഐ.ജി ഗോപിനാഥിന്‍റെ നേതൃത്വത്തില്‍ ആണ് കസ്റ്റഡിയില്‍ വാങ്ങിയത്. കോണ്‍ഗ്രസ് ഒഫീസിലെ തൂപ്പുകാരിയായ രാധയെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി കുളത്തില്‍ തള്ളുകയായിരുന്നു. ഇവരെ ബലാല്‍സംഗത്തിനിരയാക്കിയതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടത്തെിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.