You are Here : Home / News Plus

മമതയെ പോലുള്ള നേതാക്കളെയാണ് രാജ്യത്തിന് ആവശ്യം: അണ്ണാ ഹസാരെ

Text Size  

Story Dated: Sunday, February 09, 2014 10:15 hrs UTC

പൊതുജീവിതത്തില്‍ ലാളിത്യം പുലര്‍ത്തുന്ന മമതയെ പോലുള്ള നേതാക്കളെയാണ് രാജ്യത്തിന് വേണ്ടതെന്ന് അണ്ണാ ഹസാരെ. അഴിമതി വിരുദ്ധ സമരത്തില്‍ തന്റെ സഹയാത്രികനായിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഹസാരെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മമതയില്‍ തനിക്ക് വിശ്വാസമുണ്ട്. മുഖ്യമന്ത്രിയായിട്ട് പോലും മമത ചെരുപ്പാണ് ധരിക്കുന്നത്. അവര്‍ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ സ്വീകരിച്ചിട്ടില്ല. പകരം ചെറിയ ഭവനത്തിലാണ് കഴിയുന്നത്. ഖാദി വസ്ത്രമാണ് ധരിക്കുന്നത്. പ്രതിദിനം എട്ടു മുതല്‍ പത്ത് വരെ കിലോമീറ്ററുകള്‍ താണ്ടി ഗ്രാമീണരെ സന്ദര്‍ശിക്കാറുണ്ട്. ഇത്തരം ആളുകള്‍ക്കാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കുക. അണ്ണാ ഹസാരെ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.