മലപ്പുറം അലനെല്ലൂരിന് സമീപം കാരയില്‍ വെള്ളി രാവിലെ ആറിനുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. മലപ്പുറം ജില്ലയിലെ തുവ്വൂര്‍ മാതോത്ത് കടമ്പോടന്‍ അഷ്റഫ് എന്ന കുഞ്ഞാപ്പുട്ടിയുടെ മകന് അജ്മല്‍ (21), തുവ്വൂര്‍ മൂന്നുകണ്ടന്‍ ലത്തീഫിന്റെ മകന് അര്‍ഷദ് എന്ന അച്ചു(21) എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു.
Comments