You are Here : Home / News Plus

ജെ.ഡി.യു. കോണ്‍ഗ്രസുമായി സഖ്യത്തിനില്ല

Text Size  

Story Dated: Thursday, January 23, 2014 08:41 hrs UTC

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വ്യക്തമാക്കി. ഇതോടെ ജെ.ഡി.യു-കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് നിലനിന്ന ഊഹാപോഹങ്ങള്‍ക്ക് തിരശ്ശീല വീണു.

കഴിഞ്ഞ ജൂണില്‍ ബി.ജെ.പി.യുമായി പതിനേഴുവര്‍ഷം നീണ്ട സഖ്യം ജെ.ഡി.യു ഉപേക്ഷിച്ചതിനേത്തുടര്‍ന്ന് നിതീഷ് സര്‍ക്കാറിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുവരും കൈകോര്‍ക്കുമെന്ന ധാരണ പരന്നത്. ഇപ്പോഴും നിതീഷ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത് കോണ്‍ഗ്രാസിന്‍റെ  പിന്തുണയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.