You are Here : Home / News Plus

അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും

Text Size  

Story Dated: Tuesday, January 21, 2014 11:09 hrs UTC

 

സംസ്ഥാനത്തെ പുതുക്കിയ വോട്ടര്‍പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു. പുതുക്കിയ പട്ടികയില്‍ മരിച്ചവരുടെയും സ്ഥലം മാറിപ്പോയവരുടെയും പേരുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ എല്ലാ വോട്ടര്‍മാരും പട്ടിക പരിശോധിച്ച് അവരുടെ പേര് നിലവിലുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. ആരുടെയെങ്കിലും പേരുകള്‍ തെറ്റായി നീക്കം ചെയ്യപ്പട്ടതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ കളക്ടര്‍ക്ക് ഫെബ്രുവരി ആറിനകം അപ്പീല്‍ നല്‍കാം. . ജനുവരി 22ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷവും പട്ടികയില്‍ പേരുചേര്‍ക്കുക, സ്ഥലംമാറ്റുക, തിരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തുടരും.

പുതുക്കിയ വോട്ടര്‍പട്ടിക മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും താലൂക്ക്/വില്ലജേ് ഓഫീസുകളിലും ബൂത്തുതല ഉദ്യോഗസ്ഥരുടെ പക്കലും പരിശോധനയ്ക്ക് ലഭ്യമാണ്. വെബ്സൈറ്റിലെ റോള്‍ സെര്‍ച്ച് സംവിധാനത്തിലൂടെ 54242 എന്ന നമ്പരിലേക്ക് ELE (Space) തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ചേര്‍ത്ത് എസ്.എം.എസ്. അയച്ചാലും വോട്ടര്‍ പട്ടികയില്‍ പേര് നിലവിലുണ്ടോയെന്ന് നേരിട്ടറിയാം.
വെബ്സൈറ്റ് വിലാസം (www.ceo.kerala.gov.in) . വിശദ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ ഫോണ്‍ നമ്പര്‍ 1950-ല്‍ ഓഫീസ് സമയങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.