You are Here : Home / News Plus

സുനന്ദ പുഷ്കറിന്റേത് അസ്വാഭാവിക മരണം

Text Size  

Story Dated: Saturday, January 18, 2014 01:42 hrs UTC

സുനന്ദ പുഷ്കറിന്റേത് അസ്വാഭികവും പെട്ടെന്നുള്ളതുമായ മരണമാണെന്ന് ഡോക്ടര്‍മാര്‍. ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നെങ്കിലും കൂടുതല്‍ വ്യക്തമാക്കാനാവില്ലെന്നും പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു.ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ‘സഡന്‍ അന്‍ നാച്ചുറല്‍ ഡെത്ത്‘ എന്ന വാക്കാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പ്രയോഗിച്ചത്. രാസപരിശോധനാറിപ്പോര്‍ട്ടുകള്‍ കൂടി ലഭിച്ചശേഷം രണ്ട് ദിവസത്തനകം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.ശരീരത്തിലെ ക്ഷതങ്ങള്‍ക്ക് മരണവുമായി ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല. ആത്മഹത്യയാണോയെന്ന ചോദ്യത്തിന് മറുപടിപറയാന്‍ ഡോക്ടര്‍ വിസമ്മതിച്ചെങ്കിലും ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.എയിംസിലെ ഡോ. സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.