യു.പിയിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ മാനഭംഗശ്രമം ചെറുക്കുന്നതിനിടെ 16കാരിയെ തീകൊളുത്തി. 90 ശതമാനം പൊള്ളലേറ്റ ഒമ്പതാംതരം വിദ്യര്‍ഥിയെ ഗുരുതര നിലയില്‍ അലിഗഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന പ്രദേശവാസി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് പ്രതിരോധിച്ച പെണ്‍കുട്ടിക്കുമേല്‍ ബലം പ്രയോഗിച്ച് മണ്ണെയൊഴിച്ച് തീകൊളുത്തി. ഇയാള്‍ പിന്നീട് കടന്നുകളഞ്ഞു. വധശ്രമത്തിനും മാനഭംഗശ്രമത്തിനും കേസെടുത്ത പൊലീസ് പ്രതിക്കുവേണ്ടി തിരച്ചില്‍ നടത്തുന്നു.
Comments