പാമൊലിന്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളിയ വിജിലന്‍സ് കോടതിയുടെ ഉത്തരവ് അഴിമതിക്കെതിരെ കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷമായി താന്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. കോടതി വിധി സ്വാഗതാര്‍ഹമാണ്. ഇത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. സരിത എസ്. നായര്‍ പ്രതിയായ സോളാര്‍ തട്ടിപ്പ് കേസിലും ഇതേ അനുഭവം തന്നെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത്-വി.എസ്. പറഞ്ഞു.
Comments