You are Here : Home / News Plus

സിഎംപി പിളര്‍പ്പിലേക്ക്

Text Size  

Story Dated: Thursday, January 09, 2014 12:35 hrs UTC

സിഎംപിയില്‍ ഭിന്നത രൂക്ഷം. എം വി രാഘവന് പകരം കെ ആര്‍ അരവിന്ദാക്ഷന്‍ പാര്‍ട്ടി ആക്ടിംഗ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതോടെയാണ് ഭിന്നത രൂക്ഷമായത്.അസുഖംമൂലം സിഎംപി ജനറല്‍ സെക്രട്ടറി എംവി രാഘവന്‍ പൂര്‍ണവിശ്രമത്തില്‍ കഴിയുന്നതുകൊണ്ട് താത്കാലിക ചുമതല കെആര്‍ അരവിന്ദാക്ഷന് നല്‍കാന്‍ കണ്ണൂരില്‍ ചേര്‍ന്ന സിഎംപി പൊളിറ്റ് ബ്യൂറോ യോഗമാണ് തീരുമാനിച്ചത്.രോഗശയ്യയിലാകുന്നയാളെ സ്ഥാനത്തുനിന്നുമാറ്റുന്നത് മനുഷ്യത്വരഹിതമാണെന്നും എം‌വിആറിനെക്കൂടാതെ താനും അജീറും പാട്യം രാജനും യോഗത്തില്‍ പങ്കെടുത്തില്ലെന്ന് സി പി ജോണ്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.