ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയവ്യാപകമായി ആം ആദ്മി പാര്‍ട്ടി അംഗത്വ കാമ്പയിന് നടത്തുന്നു. ‘ഞാനും സാധാരണക്കാരന്’ എന്ന മുദ്രാവാക്യവുമായുള്ള കാമ്പയിന് ജനുവരി 15 മുതല്‍ 26 വരെയാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയോട് താല്പര്യം പ്രകടിപ്പിച്ച് കൂടുതല്‍ ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് പാര്‍ട്ടി വക്താവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ഇത്കണക്കിലെടുത്താണ് ദേശീയ അംഗത്വവിതരണ കാമ്പയിന് സംഘടിപ്പിക്കുന്നത്. അംഗത്വത്തിനുള്ള 10 രൂപ ഫീസ് എടുത്തുകളയാനും ഞായറാഴ്ച സമാപിച്ച ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചു.
Comments