You are Here : Home / News Plus

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ എല്‍.ഡി.എഫ് ക്ഷണിച്ചിരുന്നു: ഗൗരിയമ്മ

Text Size  

Story Dated: Sunday, January 05, 2014 03:32 hrs UTC

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ എല്‍.ഡി.എഫ് തന്നെ ക്ഷണിച്ചിരുന്നതായി ജെ.എസ്.എസ് നേതാവ് ഗൗരിയമ്മ.ജെ.എസ്.എസ് തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത് എന്ന് താന്‍ മറുപടി പറഞ്ഞതായും ഗൗരിയമ്മ വ്യക്തമാക്കി.യു.ഡി.എഫ് വിടണമെന്ന പ്രമേയം ജില്ലാ സമ്മേളനം പാസാക്കി.

ഇടതുപക്ഷത്തു നിന്നും തന്നെ പുറത്താക്കിയ കാരണം വ്യക്തമാക്കാതെ മുഖ്യമന്ത്രിയാകാന്‍ ഇല്ലെന്ന് ഇടതുപക്ഷത്തോട് പറയുകയാണ് ചെയ്തത്. എന്നാല്‍ അങ്ങനെയുള്ള തന്നെയാണ് സിപിഐഎമ്മിന്റെ അച്ചാരം വാങ്ങി യുഡിഎഫ് വിടാന്‍ പോകുന്നുവെന്ന് പറയുന്നതെന്ന് ഗൗരിയമ്മ പറഞ്ഞു. കെ.സി വേണുഗോപാലും,വയലാര്‍ രവിയും തെരഞ്ഞെടുപ്പില്‍ ജെ.എസ്.എസിനെ തോല്‍പിക്കാന്‍ ശ്രമിച്ചു. യു.ഡി.എഫ് തന്നത് വിജയസാധ്യത ഇല്ലാത്ത സീറ്റുകള്‍ ആണെന്നും മുന്നണി വിടുന്നകാര്യം പ്രവര്‍ത്തകര്‍ തീരുമാനിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.