You are Here : Home / News Plus

കനത്ത മഞ്ഞുവീഴ്‌ച: കാശ്‌മീരില്‍ ജനജീവിതം ദു:സ്സഹം

Text Size  

Story Dated: Friday, January 03, 2014 05:20 hrs UTC

കനത്ത മഞ്ഞുവീഴ്‌ച മൂലം കാശ്‌മീരില്‍ ജനം വലയുന്നു. ഈ സീസണിലെ ഏറ്റവും വലിയ മഞ്ഞുവീഴ്‌ചയാണ്‌ ഇത്തവണ ഉണ്ടായിരിക്കുന്നത്‌. ചൊവ്വാഴ്‌ചയാണ്‌ വലിയ തോതിലുള്ള മഞ്ഞുവീഴ്‌ച ആരംഭിച്ചത്‌. ഇവിടെയിപ്പോള്‍ ആളുകള്‍ എഴുന്നേല്‍ക്കുന്നതു തന്നെ മഞ്ഞു പുതച്ചാണ്‌. അത്രക്കും ഭീകരമായ തോതിലാണ്‌ ഇവിടെ മഞ്ഞു പെയ്യുന്നത്‌. വൈദ്യുതി കമ്പികള്‍ക്കു മീതെ മഞ്ഞുവീണ്‌ ഇവിടെ വൈദ്യുതി വിതരണവും നിലച്ചിരിക്കുകയാണ്‌. തലസ്‌ഥാനമായ ശ്രീനഗറിലും മറ്റു പ്രധാന നഗരങ്ങളിലും ബന്ധപ്പെട്ടവര്‍ മഞ്ഞുവീഴ്‌ച ചെറുക്കാനുള്ള മെഷീന്‍ സ്ഥാപിക്കാന്‍ സേവനദാതാക്കളോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. ഗതാഗതം പോലും ഇവിടെ നിലച്ചിരിക്കുന്ന അവസ്ഥയാണ്‌. ജമ്മു-ശ്രീനഗര്‍ ദേശീയ പാത മഞ്ഞിനാല്‍ മൂടപ്പെട്ടിരിക്കുകയാണ്‌. അപകടം മുന്‍കൂട്ടിക്കണ്ട്‌ ട്രാഫിക്‌ പോലീസ്‌ ഇതു വഴിയുള്ള ഗതാഗതം നിര്‍ത്തിവെപ്പിച്ചിരിക്കുകാണ്‌. പ്രധാനപ്പെട്ട റിസോര്‍ട്ടുകളായ ഗുല്‍മര്‍ഗ്‌, സോനാമര്‍ഗ്‌, പഹല്‍ഗാം എന്നിവിടങ്ങളില്‍ ശക്തമായാണ്‌ മഞ്ഞുവീഴ്‌ച. ഗുല്‍മര്‍ഗിലെ സ്‌കൈ റിസോര്‍ട്ട്‌ പുതുവര്‍ഷം ആഘോഷിക്കാനായി ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ്‌. എന്നാല്‍ കാശ്‌മീരിലെ കര്‍ഷകര്‍ക്ക്‌ ഈ മഞ്ഞുവീഴ്‌ച സന്തോഷമാണ്‌. റാബി വിളകള്‍ നല്ല ഫലഭൂയിഷ്‌ടമായ വിളവു തരുന്നതിന്‌ ഇതുപകരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.