You are Here : Home / News Plus

പത്തനംതിട്ടയില്‍ ക്വാറി ഉടമ തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്തു

Text Size  

Story Dated: Thursday, December 26, 2013 07:20 hrs UTC

വടശ്ശേരിക്കരയില്‍ ക്വാറിയില്‍ ഉടമയും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ക്വാറി ഉടമ കാവുങ്കല്‍ സാബു തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്തു. ക്വാറിയില്‍ സമരം ചെയ്യുന്ന ഐ.എന്‍.ടി.യു.സി തൊഴിലാളികളായ എന്‍.പി ജോണ്‍സണ്‍, ബിജു ടി.ബാബു എന്നിവര്‍ക്കാണ് വെടിവെപ്പില്‍ പരിക്കേറ്റത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൊഴിലാളികള്‍ സാബുവില്‍ നിന്ന് തോക്കു പിടിച്ചെടുത്ത് പൊലീസില്‍ ഏല്‍പ്പിച്ചു. സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.