You are Here : Home / News Plus

മോഡിയെ എതിര്‍ക്കുന്നത് അദ്ദേഹത്തെ ഭയമുള്ളവരെന്ന് ജോര്‍ജ്

Text Size  

Story Dated: Tuesday, December 17, 2013 03:29 hrs UTC

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ എതിര്‍ക്കുന്നത് അദ്ദേഹത്തെ ഭയമുള്ളവരെന്ന് കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാനും ചീഫ് വിപ്പുമായ പി.സി. ജോര്‍ജ്. മോഡിയുടെ ചിത്രം പതിച്ച ബനിയന്‍െറ ആദ്യ വില്‍പന ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെ ചെയ്യുകയായിരുന്നു. കേരളത്തിലെത്തിയ മോഡിക്കൊപ്പം കരുനാഗപ്പള്ളി സ്വദേശിയും വ്യവസായിയുമായ അഭിലാഷ് മുരളീധരനും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കണ്ടിരുന്നു. അഭിലാഷും തിരുവഞ്ചൂരും തമ്മിലുള്ള ബന്ധം കോണ്‍ഗ്രസ് അന്വേഷിക്കണം. അഭിലാഷിന് സോളാര്‍ കേസുമായി ബന്ധമുണ്ട്. അഭിലാഷിന്‍െറ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
 

    Comments

    dttest December 17, 2013 04:33

    ayyo

     


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.