You are Here : Home / News Plus

വിദേശ ഇന്ത്യക്കാരെ തത്ക്കാലം തിരിച്ചുകൊണ്ടുവരാനാവില്ലെന്ന് സുപ്രീം കോടതി

Text Size  

Story Dated: Monday, April 13, 2020 01:20 hrs UTC

ന്യുഡല്‍ഹി: കൊവിഡ് 19നെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ തത്ക്കാലം കഴിയില്ലെന്ന് സുപ്രിം കോടതി. അവര്‍ അതാത് രാജ്യത്ത് തന്നെ തുടരണം. ഈ ഘട്ടത്തില്‍ തിരികെയെത്തിക്കുന്നത് രാജ്യം പ്രഖ്യാപിച്ച യാത്രാവിലക്കിന് വിരുദ്ധമാകും. വിദേശത്തുള്ള ഇന്ത്യക്കാരുടെ കാര്യത്തില്‍ നാലാഴ്ചയ്ക്കകം തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. ബ്രിട്ടണിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്രം ഇടപെടുന്നുണ്ട്. പിന്നെ എന്തിനാണ് തിരിച്ചുവരുന്നതെന്ന് ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലെ ജസ്റ്റീസ് നാഗേശ്വര്‍ റാവു ചോദിച്ചു. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ വീണ്ടും നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കാന്‍ മാറ്റി. ഏപ്രില്‍ 30 വരെയാണ് രാജ്യത്ത് യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന വിദേശികളുടെ റെഗുലര്‍ വീസ, ഇ വീസാ പെര്‍മിറ്റ് കാലാവധി കഴിഞ്ഞവര്‍ക്ക് ഏപ്രില്‍ 30വരെ കാലാവധി നീട്ടി നല്‍കുമെന്ന് ആഭയന്തര മന്ത്രാലയം വ്യക്തമാക്കി. വിവിധ രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ നാട്ടിലേക്ക് പ്രത്യേക വിമാനങ്ങളില്‍ മടക്കിക്കൊണ്ടുപോകുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.